Thursday, November 24, 2022

ചാക്യാർ ജനകിയനായ ഫലിത സമ്രാട്ട്

 ചാക്യാർ ജനകീയമായ ഫലിത സ മ്രാട്ട്


തുള്ളൽ എന്ന കേരളീയ കലയുമായി ബന്ധപ്പെട്ട സാഹിത്യപ്രസ്ഥാനമാണ്


സാഹിത്യം തുള്ളൽ


തുള്ളൽ


പ്രസ്ഥാനത്തിന്റെ ജനയിതാവായ കലക്കത്ത് കുഞ്ചൻ നമ്പ്യാർ


തുളളൽ കലയുടെ രംഗാവിഷ്കരണത്തിന് അനുയോജ്യമായ വിധത്തിൽ രചിച്ച കൃതികളാണ് ഇവയിൽ ആദ്യത്തേത് ചാക്യാർകൂത്ത്, കൂടിയാട്ടം, കളി, പടയണി, കോലങ്ങൾ തുടങ്ങിയ കലാരൂപങ്ങളുടെ പല


അംശങ്ങളും സ്വീകരിച്ചു സർവനസ്പർശിയായ ഒരു കലാസാഹിത്യപ്രസ്ഥാനമെന്ന നിലയിൽ


തുള്ളലിന് രൂപം നൽകുകയാണ് നമ്പ്യാർ ചെയ്തത്.


വേഷത്തെ അടിസ്ഥാനമാക്കിയും മറ്റും ഓട്ടൻ, ശീതങ്കൻ, പറയൻ എന്നിങ്ങനെ മൂന്നായും തളളലുകളെ തരംതിരിക്കാറുണ്ട്. ഈ മൂന്നു വിഭാഗം തളളലുകൾക്കും പ്രത്യേകം പ്രത്യേകം കൃതികളും നമ്പ്യാർ രചിച്ചിട്ടുണ്ട്. സ്യമന്തകം, ഘോഷയാത്ര, നളചരിതം, രുക്മിണി സ്വയംവരം തുടങ്ങിയവ ഓട്ടൻ തുള്ളലിനും, കല്യാണസൗഗന്ധികം, കൃഷ്ണലീല, പ്രഹ്ളാതചരിതം തുടങ്ങിയവ ശീതങ്കൻ തുള്ളലിനും, ത്രിപുരദഹനം, പാഞ്ചാലീസ്വയംവരം, സഭാപ്രവേശം തുടങ്ങിയവ പറയൻ തുള്ളൽ വിഭാഗത്തിലുമാണ്. -ലിയ പരിഹാസങ്ങളും യഥാർഥവും സ്വാഭാവികവുമായ | വർണനകളും നിറഞ്ഞ തുള്ളൽ കൃതികളിൽ പുരാണകഥകളാണ് ആധാരമായിട്ടുള്ളത്


മുന്നൂറോളം കൊല്ലം മുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയ കലാരൂപമാണ് ഓട്ടൻതുള്ളൽ സാധാരണക്കാരന്റെ കളി 3 എന്നും ഓട്ടൻതുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച് പാട്ടറ്റ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻതുളളലിൽ ലളിതമായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന് മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്. ഓട്ടൻ തുളളലിലെ വേഷക്രമത്തിന് കഥകളിയുടേതിനോട് സാമ്യമുണ്ട് എന്നു പറയാം. കിരീടം, ശരീരത്തിനെയും വയറിനെയും മറക്കുന്ന മാർമാലയും കഴുത്താരവും കൈയ്യിൽ തോൾക്കൂട്ടം,പരത്തിക്കാമണിയും അരയിൽ


'അമ്പലപുഴ


കോണകം'


എന്നറിയപ്പെടുന്ന


തുണിനാടകൾ


കൊണ്ടുണ്ടാക്കിയ പാവാടയും


കരമുണ്ടും കാലിൽ ചിലങ്കകൾ എന്നിവയാണ് ഓട്ടൻ തുളളലിലെ വേഷം.



കേരളക്കരകൂടി ഉൾപ്പെടുന്ന പഴയ തമിഴകത്ത് നിലവിലുണ്ടായിരുന്ന കൂത്ത് എന്ന കലാരൂപം പരിണമിച്ചുണ്ടായതാണ് ചാക്ക്യാർകൂത്ത് എന്ന് പ്രൊ. ഇളംകുളം കുഞ്ഞൻപിള്ള


നിരീക്ഷിക്കുന്നുണ്ട്.  എ.ഡി രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചേരൻ ചെങ്കുട്ടുവൻ എന്ന രാജാവ് ഉത്തരദിഗ്വിജയം കഴിഞ്ഞ് മടങ്ങിവന്നപ്പോൾ വടക്കൻ പറവൂരുകാരനായ ഒരു ചാക്യാർ (കൂത്തച്ചാക്കൈയൻ) ത്രിപുരദഹനം കഥയാടി അദ്ദേഹത്തെ രസിപ്പിച്ചുവെന്ന് ഇളംകോവടികളുടെ ചിലപ്പതികാരത്തിൽ വർണിച്ചിട്ടുണ്ട്.


 കുലശേഖരപ്പെരുമാളിന്റെ കാലത്താണ് ഏതാനും പരിഷ്കരണങ്ങൾക്കു ശേഷം കൂത്ത് ഇന്നത്തെ രൂപത്തിലായത്.


ചാക്യാന്മാരും അവരുടെ കലാസപര്യകളും നൂറ്റാണ്ടുകൾക്കു മുമ്പ് വടക്കൻ കേരളത്തിലെ പെരിഞ്ചെല്ലൂർ പ്രദേശത്ത് മാത്രമാണ് ഉണ്ടായിരുന്നതെന്നും തുടർന്നുള്ള പതിനെട്ട് ചാക്ക്യാർ കുടുംബങ്ങൾ അവിടെ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയതാണെന്നും പറയപ്പെടുന്നുണ്ട്.

Noval sahithyam

 മലയാള നോവല്‍ സാഹിത്യം മലയാള നോവല്‍ സാഹിത്യശാഖ മറ്റേതു ലോകഭാഷകളിലെ നോവല്‍ ശാഖയോടും  കിടപിടിക്കുന്ന വിധത്തില്‍  നവീനവും ആധുനികവുമാണ്. ഏറ്റവും...